പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മുപ്പത്തിരണ്ടുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢിയാണ് പാമ്പുകടിയേറ്റ് മരിച്ചത്. നെല്ലൂരിലെ കോവൂര്‍ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു മണികണ്ഠ. കഴിഞ്ഞദിവസം വൈകുന്നേരം പാമ്പുകളുമായി ഒരു പാമ്പാട്ടി മണികണ്ഠയുടെ കടയിലെത്തി. തന്റെ പക്കല്‍ നിരവധി പാമ്പുകള്‍ ഉണ്ടെന്നും അവ ആരെയും ഉപദ്രവിക്കില്ലെന്നും പാമ്പാട്ടി മണികണ്ഠയോട് പറഞ്ഞു. ഇതോടെ അതിലൊന്നിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആഗ്രഹം മണികണ്ഠ പാമ്പാട്ടിയെ അറിയിച്ചു. ഉടന്‍ പാമ്പാട്ടി ഒരെണ്ണത്തിനെ എടുത്ത് മണികണ്ഠയുടെ കഴുത്തില്‍ ചുറ്റിക്കൊടുത്തു.

സെല്‍ഫി എടുത്തശേഷം പാമ്പിനെ കഴുത്തില്‍നിന്ന് എടുക്കവെ അത് മണികണ്ഠയെ കൊത്തുകയായിരുന്നു. കൈയിലാണ് കടിച്ചത്. കടിയേറ്റകാര്യം പാമ്പാട്ടിയോട് പറഞ്ഞെങ്കിലും അതിന് വിഷമില്ലെന്നും പേടിക്കേണ്ടെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. അല്പം കഴിഞ്ഞതോടെ അവശത തോന്നിയ മണികണ്ഠയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. പാമ്പാട്ടിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. നിയമപ്രകാരമല്ലാതെ പാമ്പിനെ പിടികൂടുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ആളാണ് പാമ്പാട്ടി എന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, മഴക്കെടുതി നേരിടുന്നതിൽ അനാസ്ഥ ; പിണറായി വിജയൻ

0
തിരുവനന്തപുരം : മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന്റെ ഭാഗത്ത് കടുത്ത അനാസ്ഥകളുണ്ടായെന്ന് പ്രതിപക്ഷ...

വേങ്ങര – മലപ്പുറം റൂട്ടിലൂടെയുള്ള ഗതാഗത നിയന്ത്രണം 14 വരെ തുടരും ; റെഡ്,...

0
മലപ്പുറം : എടായിപ്പാലത്തെ മണ്ണിടിച്ചിലിനെ തുടർന്ന് വേങ്ങര – മലപ്പുറം റൂട്ടിൽ...

കണ്ണൂരിൽ അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ

0
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോലീസിന്റെ ​ഗുണ്ടാവേട്ട. ഓപ്പറേഷൻ ​ഗ്രിപ്പ് എന്ന പേരിലാണ്...

നിതിൻ രാജിന്റെ മരണം; കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത് , കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍...