നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന : റോബിൻ ജോർജിനെ സുഹൃത്തുക്കൾ കുടുക്കിയതാണെന്ന് ഭാര്യ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കുമാരനെല്ലൂരിൽ 18 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ നായ പരിശീലന കേന്ദ്രം നടത്തിയ റോബിൻ ജോർജിനെ സുഹൃത്തുക്കൾ കുടുക്കിയതാണെന്ന് ഭാര്യ പറഞ്ഞു. അനന്ദുവെന്ന സുഹൃത്താണ് ബാഗ് കൊണ്ടു വെച്ചതെന്ന് റോബിൻ പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു. ബാഗില്‍ തുണിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിലെന്തോ പ്രശ്നമുണ്ടെന്ന് പിന്നീട് വിളിച്ചപ്പോള്‍ പറഞ്ഞു. റോബിന്‍റെ കൂടെ സഹായി ആയിരുന്ന ആളെയും കാണാതായിട്ടുണ്ടെന്നും ഭാര്യ പറയുന്നു. അതേസമയം, കുമാരനെല്ലൂരിലെ കഞ്ചാവ് കേസ് പ്രതി റോബിൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതായാണ് ഓട്ടോ ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം പോലീസിനെ കണ്ട് ആറ്റിൽ ചാടിയ റോബിൻ കൊശമറ്റം കോളനിയിൽ എത്തി ഓട്ടോറിക്ഷയിൽ കടന്നു കളയുകയായിരുന്നു. നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ റോബിൻ നാല് ദിവസമായി ഒളിവിലാണ്. റോബിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൊശമറ്റം കോളനി ഭാഗത്തു നിന്നും ആറ്റിൽ ചാടിയാണ് ഇയാൾ രക്ഷപ്പെത്.

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു നൽകിയ പരാതിയിൽ ഹരിദാസന്റെ മൊഴി ഇന്ന് എടുക്കും. തിരുവനന്തപുരം കൺവോൺമെന്റ് പൊലീസാണ് ഹരിദാസന്റെ മലപ്പുറത്തെ വീട്ടിലെത്തി മൊഴി എടുക്കുക. തന്റെ പേരിൽ വ്യാജ ആരോപണം ഉന്നയിച്ചു, ആൾമാറാട്ടം നടത്തി തുടങ്ങിയ കാര്യങ്ങളാണ് അഖിൽ മാത്യു പരാതിയിൽ പറയുന്നത്.ഹരിദാസ് ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. അതേസമയം, പേഴ്‌സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ ഹരിദാസ്. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും ഹരിദാസ് പറഞ്ഞു. മീഡിയവൺ സ്‌പെഷൽ എഡിഷനിലായിരുന്നു ഹരിദാസിന്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...