‘ഷെഡ്യൂൾ എക്‌സ്’ മരുന്നുകൾ ‘ഷെഡ്യൂൾ എച്ച്’ എന്ന് ലേബൽ ചെയ്ത് വിൽപ്പന ; മരുന്നു കമ്പനിക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വിൽപ്പനയിൽ അതീവ നിയന്ത്രണമുള്ള ‘ഷെഡ്യൂൾ എക്‌സ്’ വിഭാഗത്തിൽ പെട്ട മരുന്ന് ‘ഷെഡ്യൂൾ എച്ച്’ എന്ന് തെറ്റായി ലേബൽ ചെയ്ത് വിൽപ്പന നടത്തിയ മരുന്നു നിർമ്മാതാക്കൾക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജിയണൽ ഡ്രഗ്‌സ് ഇൻസ്പെക്ടർ വി എ വനജയുടെ നേതൃത്വത്തിൽ തിരൂരിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബൽ ചെയ്ത മരുന്നുകൾ കണ്ടെടുത്തത്. കെറ്റ്ഫ്‌ലിക്‌സ് എന്ന ബ്രാൻഡിൽ പുറത്തിറങ്ങുന്ന, അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നായ കെറ്റാമിൻ ഇൻജക്ഷൻ ആണ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ വൈറ്റൽ ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിർമ്മിച്ച് തെലങ്കാന ആസ്ഥാനമായ ഹെറ്റെറോ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ മരുന്ന് മാർക്കറ്റ് ചെയ്യുന്നത്. തിരൂരിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ് മരുന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗുണനിലവാര പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുകയും മരുന്നിന്റെ തുടർ വിൽപ്പന തടയുകയും ചെയ്തിട്ടുണ്ട്.

ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ വിൽപ്പനയിൽ അതീവ നിയന്ത്രണമുള്ള മരുന്നാണിത്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കെറ്റാമിൻ ഇൻജക്ഷൻ മരുന്നുകളുടെ ഔഷധ മൊത്തവിതരണ സ്ഥാപനങ്ങൾക്ക് നിയമനുസൃതമായ ലൈസൻസ് (ഫോം 20 ജി) ആവശ്യമാണ്. ‘ഷെഡ്യൂൾ എച്ച്’ എന്ന് ലേബൽ ചെയ്ത് നിയമനുസൃതമായ ലൈസൻസുകൾ ഇല്ലാത്ത ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങൾ മുഖാന്തരമാണ് കെറ്റ്ഫ്‌ലിക്‌സ് വിൽപ്പന നടത്തിയിട്ടുള്ളതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. നിയമ പ്രകാരം ‘ഷെഡ്യൂൾ എക്‌സ്’ വിഭാഗത്തിൽപ്പെട്ട ഇൻജക്ഷൻ മരുന്നുകൾ നിർമ്മിക്കുന്നതിന് അഞ്ച് എം എൽ പാക്കിങ് ആണ് അനുവദനീയമായ പരമാവധി അളവ്. എന്നാൽ 10 എംഎൽ ന്റെ ഇഞ്ചക്ഷനാക്കിയാണ് നിർമ്മാണ കമ്പനി ഈ മരുന്ന് വിപണിയിലെത്തിച്ചിട്ടുള്ളത്.

കോഴിക്കോട് മേഖല അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ഷാജി എം വർഗീസിന്റെ നിർദേശ പ്രകാരം നടന്ന റെയ്ഡിൽ ജില്ലാ ഡ്രഗ്‌സ് ഇൻസ്പെക്ടർ ഡോ എം സി നിഷിത്, ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ ടി എം അനസ്, ആർ അരുൺ കുമാർ, ഡ്രഗ്‌സ് ഇൻസ്പെക്ടർ (ഇന്റലിജൻസ് ബ്രാഞ്ച്) വി കെ ഷിനു, കോഴിക്കോട് ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ ആയ സി വി നൗഫൽ, യു ശാന്തി കൃഷ്ണ, കെ നീതു, വി എം ഹഫ്സത്ത്, വയനാട് ഇൻസ്പെക്ടർ യൂനസ് കൊടിയത്ത് എന്നിവരും പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...