Monday, July 7, 2025 4:51 pm

കൃഷിയിലെ മാറ്റങ്ങളും സംയോജിത രീതികളും പരിചയപ്പെടുത്തി കൃഷി വകുപ്പിന്റെ സെമിനാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പച്ചകറിവിളകളിലെ രോഗ കീട നിയന്ത്രണവും സംയോജിതകൃഷി സമ്പ്രദായം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫ. എ. സജീനയാണ് സെമിനാറിന് നേതൃത്വം നല്‍കിയത്.

പച്ചക്കറി കര്‍ഷകര്‍ക്ക് ഏറ്റവുമധികം സംഭരണവില ഏര്‍പ്പെടുത്തിയ ജനകീയ സര്‍ക്കാരാണിതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത നഗരസഭ അധ്യക്ഷന്‍ അഡ്വ ടി.സക്കീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. പന്തളത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തില്‍ നിന്നും നല്‍കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ചടങ്ങില്‍ പങ്കെടുത്ത ജില്ലയിലെ ഏഴു കര്‍ഷകര്‍ക്ക് അദ്ദേഹം വിതരണം ചെയ്തു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

വിവിധ രീതികളില്‍ കൃഷിചെയ്യാവുന്ന ചെടികളും അതിന്റെ മാര്‍ഗങ്ങളും സെമിനാറില്‍ പറഞ്ഞു മനസ്സിലാക്കി നല്‍കി. നല്ല വിത്ത് ഉപയോഗിക്കണമെന്നും പ്രോ ട്രേയില്‍ ചകിരി കമ്പോസ്റ്റ് തുല്യ അനുപാതത്തില്‍ ചേര്‍ക്കണമെന്നും സെമിനാര്‍ ഓര്‍മ്മിപ്പിച്ചു. സമീകൃതമായ ആഹാരം കഴിക്കുന്നതു പോലെയാണ് കൃത്യമായ അനുപാതത്തില്‍ വേണം കൃഷിയിലും വളങ്ങള്‍ ഉപയോഗിക്കുവാന്‍. ജൈവവളങ്ങളാണ് ഏറ്റവും ഗുണകരം.

ഫ്‌ളാറ്റുകളില്‍ കൃഷി ചെയ്യുന്നവര്‍ക്കായി ലംബ ഘടനകള്‍ പോലുള്ള രീതി അവലംബിക്കാവുന്നതാണ്. ആവശ്യമായ സൂര്യപ്രകാശം കിട്ടുന്നത് മാത്രമേ പച്ചക്കറി കൃഷി ചെയ്യാവൂ. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ്‌സി. കെ. കോശി, ജില്ലാ മണ്ണ് പരിശോധന കേന്ദ്രം അസി. ഡയറക്ടര്‍ എസ്. പുഷ്പ, കൃഷി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരില്ല ; പ്രതിസന്ധിയിലായി പോലീസ് സ്റ്റേഷൻ പ്രവർത്തനം

0
കോന്നി : കോന്നി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെകടറും സബ്...

സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ...

0
കോഴിക്കോട്: സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ...

കോന്നി ചെങ്കളത്ത് പാറമടയിൽ ഹിറ്റാച്ചിയുടെ മുകളില്‍ പാറ വീണു – ഒരാള്‍ മരിച്ചു –...

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ് ഒരാൾ...

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന്...

0
ഇടുക്കി: സംസ്ഥാനത്തെ ചില ജില്ലകളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത...