കേരളത്തില്‍ തക്കാളിപ്പനി സ്ഥിരീകരിച്ചതോടെ അതിര്‍ത്തിയായ വാളയാറില്‍ കര്‍ശന പരിശോധന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കേരളത്തില്‍ തക്കാളിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. കേരളത്തില്‍ നിന്ന് കുട്ടികളുമായി അതിര്‍ത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. കുഞ്ഞുങ്ങളുടെ ശരീരതാപനില ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. അതേസമയം കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഹാന്‍ഡ് ഫൂട് മൗത് ഡിസീസിന്റെ മറ്റ് ലക്ഷണങ്ങളും തമിഴ്‌നാട്ടില്‍ പരിശോധിക്കുന്നുണ്ട്. കൈവെള്ളയിലും കാലടിയിലും വായിനകത്തും കൈകാല്‍ മുട്ടുകളുടെ ഭാഗത്തും ചൊറിച്ചില്‍, ചുവന്ന കുരുക്കളും തുടിപ്പും എന്നിവയാണ് തക്കാളിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. മഴക്കാലമാണ് രോഗത്തിന്റെ തുടക്കകാലം. നേരിട്ടുള്ള സമ്പര്‍ക്കം വഴി രോഗം പകരും. പാലക്കാട് നിലവില്‍ ഹാന്‍ഡ് ഫൂട് മൗത് ഡിസീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. രണ്ട് ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍മാരെയാണ് പരിശോധനയ്ക്ക് തമിഴ്‌നാട് നിയോഗിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...