ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചത് അസാധാരണ നടപടി : കെ കെ രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചതില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. അസാധാരണ നടപടിയെന്ന് കെ കെ രമ പ്രതികരിച്ചു. പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ. ഇവിടുത്തെ പോലീസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്.

വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, ആ കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ല. ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഈ ടിപി കേസ് പ്രതികള്‍ക്ക് ചെയ്തു കൊടുക്കുന്നുത്. ഇനി ആറ് മാസം കൂടിയേ ഉള്ളൂ. അതിനിടയ്ക്ക് വിട്ടയക്കാനുള്ള പല നീക്ക നടത്തി. ഉള്ളില്‍ കൂടെയുള്ള ശ്രമങ്ങള്‍ നടത്തി. അതൊന്നും വിജയിച്ചില്ല. ഞങ്ങള്‍ ഇതൊക്കെ ഇപ്പോഴും ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട്. തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. എന്ന പ്രതികളെ ഒന്ന് ബോധ്യപ്പെടുത്തുക. അവരെ ഒന്ന് സമാധാനിപ്പിക്കുക. ഇതാണ് ചെയ്യുന്നത് – കെ കെ രമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...