ഏലപ്പാറ : ഇടുക്കി ഏലപ്പാറയില്‍ വ്യാജ വാറ്റ് കേസില്‍ അറസ്റ്റ് ഭയന്ന് വൃദ്ധന് ആത്മഹത്യ ചെയ്തു. കിഴക്കേ ചെമ്മണ്ണ് സ്വദേശി മാത്യുവാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മാത്യുവിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം എക്സൈസ് കോട കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാനാവാത്തതിനാല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ബന്ധുക്കളോട് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. മക്കളാണ് മാത്യുവിനെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ഏലപ്പാറയില്‍ വ്യാജവാറ്റ് കേസില്‍ അറസ്റ്റ് ഭയന്ന് വൃദ്ധന് ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment