കൊൽക്കത്ത : മുതിർന്ന സിപിഐഎം നേതാവും മുൻ പാർലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ(81) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ അദ്ദേഹം വർഷങ്ങളായി മകനൊപ്പമായിരുന്നു താമസം. സിപിഐഎം മുൻ കേന്ദ്രകമ്മിറ്റി അംഗവും കൺട്രോൾ കമ്മീഷന്റെ മുൻ അധ്യക്ഷനുമാണ് അന്തരിച്ച ബസുദേബ് ആചാര്യ. മുതിർന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന ആചാര്യ 2004 മുതൽ ലോക്‌സഭയിലെ സിപിഐഎം ഗ്രൂപ്പ് നേതാവായിരുന്നു. 1984 മുതൽ 2009 വരെ തുടർച്ചയായി ഒമ്പത് തവണയാണ് ബംഗാളിലെ ബങ്കുര ലോക്സഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 14 വർഷത്തോളം സിപിഐഎമ്മിന്റെ ലോക്‌സഭാനേതാവായിരുന്നു.
ബംഗാൾ റെയിൽവേ കോൺട്രാക്‌ടർ ലേബർ യൂണിയൻ, എൽഐസി ഏജന്റ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ, പബ്ലിക് അണ്ടർ ടേക്കിങ് അഷ്വറൻസ് കമ്മിറ്റി, ഡിവിസി കോൺട്രാക്ടർ വർക്കേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായിരുന്നു. 25 വർഷം റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയാദർശങ്ങളുമായി ലോക്‌സഭയിൽ ജനകീയ പ്രശ്നങ്ങളവതരിപ്പിക്കുന്നതിൽ നിതാന്തശ്രദ്ധ പുലർത്തി. രാജ്യചരിത്രത്തിലെ പ്രമുഖരായ കമ്യൂണിസ്റ്റ് പാർലമെന്റേറിയന്മാരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. 1942 ജൂലായിൽ ബംഗാളിലെ പുരുലിയയിലാണ് ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. റൂറൽ ട്രൈബൽ സൊസൈറ്റി പ്രസ്ഥാനത്തിന്റെയും പ്രചാരണത്തിന്റെയും പ്രധാന വക്താക്കളിൽ ഒരാളായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























