സീനിയര്‍ ജേര്‍ണലിസ്റ്റ്  മുഹമ്മദ് സലിം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സീനിയര്‍ ജേര്‍ണലിസ്റ്റും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് സലിം (74) അന്തരിച്ചു. കാക്കനാട് സഹകരണ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഐ.എഫ്.ഡബ്ല്യു.ജെ നാഷണല്‍ കൗണ്‍സില്‍ അംഗവുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സലിം, സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ സെക്രട്ടറിയുമായിരുന്നു.

എറണാകുളം പ്രസ് ക്ലബ്ബില്‍ ജോയിന്‍റ് സെക്രട്ടറി തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ച സലിം പ്രസ് ക്ലബ്ബിന്‍റെ ആക്റ്റിങ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ എ.സി. ജോസിന്‍റെ പത്രാധിപത്യത്തില്‍ നടത്തിയിരുന്ന ടെലക്‌സ്, മംഗളം, മലയാള മണ്ണ്, കോഴിക്കോട്ടെ ന്യൂസ് കേരള എന്നീ പത്രങ്ങളില്‍ ജോലിചെയ്തു. കുറച്ചു കാലം ‘പാര’ എന്ന ആക്ഷേപഹാസ്യ മാസികയും നടത്തി. ‘അസാധു’ വിനോദ മാസികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശക സമിതിയില്‍ അംഗമായി. 1973-ല്‍ കേരളം സന്തോഷ് ട്രോഫി നേടിയതു മുതല്‍ കൊച്ചിയില്‍ നടന്ന എല്ലാ ഫുട്‌ബോള്‍ മേളകളുടേയും പബ്ലിസിറ്റി കണ്‍വീനറായിരുന്നു. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പടമുകള്‍ ജുമാമസ്ജിദില്‍ നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...