റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിൽ മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. കുടുംബശ്രീ സി.ഡി.എസ്, ജി.ആര്‍.സി, ശാസ്ത്ര സാഹിത്യ പരിക്ഷത്ത് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കുടുംബശ്രീ അംഗങ്ങളെ ആദരിച്ചത്. കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ച 8 കുടുംബശ്രീ അംഗങ്ങളുടെ അനുഭവങ്ങളും ഉള്‍പ്പെടുത്തിയാണ് ആദരിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ നിഷാ രാജീവ് അധ്യക്ഷത വഹിച്ചു. ഡോ. ഉഷാ കെ. പുതുമന, കെ പ്രദീപ്, ടി ബാബുരാജ്, ജിജി വർഗീസ്, ബിജി വർഗീസ്, സാറാമ്മജോൺ, മോളി മാത്യു, ശ്രീലത ബാലചന്ദ്രൻ, മിഷാ രാജ്, രാജി സുനിൽ എന്നിവർ പ്രസംഗിച്ചു.





























