സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്സ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്സ് മരിച്ചു. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് (49) മരിച്ചത്. 16 വ ര്‍ഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായിരുന്നു സുജാത. സ്‌കൂട്ടറില്‍ ജോലിക്ക് ആശുപത്രിയിലേക്കു പോകുമ്പോള്‍ പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് ബുധനാഴ്ച രാവിലെ 7.50നായിരുന്നു അപകടം.

അമിത വേഗത്തില്‍ വന്ന ലോറി സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിച്ചതോടെ തെറിച്ച് വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ പെരിന്തണ്‍മണ്ണ പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. ഉടന്‍ സമീപത്തെ മൗലാന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പൊലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...