സൂര്യഗായത്രി വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണിന്‍റെ ശിക്ഷ ഇന്ന്. അരുൺ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് സൂര്യഗായത്രിയെ അരുണ്‍ മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. 2021 ആഗസ്തിലാണ് സൂര്യഗായത്രിയെ അരുൺ കുത്തിക്കൊന്നത്. അന്ന് യുവതിക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. കൊലപാതകം, കൊലപാതകശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. സൂര്യഗായത്രിയോട് പല തവണ അരുൺ വിവാഹാഭ്യർഥന നടത്തിയിരുന്നെങ്കിലും വീട്ടുകാർ എതിർത്തു. ഇതിന് ശേഷം സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞു.

എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ട് പോകാതെ വരികയും സൂര്യഗായത്രി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു. ഇതിനിടയിലാണ് അരുൺ ഈ വീട്ടിലേക്ക് എത്തുന്നതും യുവതിയെ കുത്തിക്കൊലപ്പടുത്തുന്നതും. 33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമണം നടത്താൻ ശ്രമിച്ചത് സൂര്യഗായത്രിയാണെന്നും അത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തി മരിക്കുകയാണ് എന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. 33 തവണ ശരീരത്തിൽ കുത്താൻ സ്വയം സാധിക്കില്ലെന്നും അതിനാൽ തന്നെ അരുൺ കുറ്റക്കാരനെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് ; പി എസ് പ്രശാന്തിന് ജാമ്യം

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ്...

സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബെംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക്...

മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ....

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ

0
കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന്റെ വൈരാ​ഗ്യത്തിൽ അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...