സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും ; ഗവര്‍ണറെ തള്ളി തമിഴ്നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യ ഹർജി ചെന്നൈ സെഷൻസ് കോടതി തള്ളി. മന്ത്രിയെ എട്ടു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. നിലവില്‍ സെന്തിൽ ബാലാജി ചികില്‍സയിലുള്ള കവേരി ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ് അനുമതി. അതിനിടെ വകുപ്പുകൾ ഇല്ലാത്ത മന്ത്രിയായി സെന്തിൽ ബാലാജിക്ക് തുടരാൻ ആകില്ലെന്ന് ഗവർണർ നിലപാട് സ്വീകരിച്ചു. ഗവര്‍ണറുടെ നിലപാട് തള്ളി സര്‍ക്കാര്‍ ഉത്തരവിറക്കിചെന്നൈ സെഷൻസ് കോടതി ജഡ്ജി എസ് അല്ലിയാണ് മന്ത്രിയെ എട്ടു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്. കാവേരി ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനാണ് അനുമതി . ശസ്ത്രക്രിയ നിശ്ചയിച്ച സാഹചര്യത്തിൽ ഒരു കാരണവശാലും മന്ത്രിയെ ആശുപത്രിയിൽ നിന്ന് മാറ്റരുതെന്ന് ഇഡിയ്ക്ക് നിർദേശം നൽകി.

ഇരുപത്തിമൂന്നാം തീയതി മന്ത്രിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കണം. മന്ത്രിയെ ഇഡി ബുദ്ധിമുട്ടിക്കുകയാണെങ്കിൽ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എസ്.അല്ലി അറിയിച്ചു. വകുപ്പുകൾ ഇല്ലാത്ത മന്ത്രിയായി സെന്തിൽ ബാലാജിക്ക് തുടരാനാകില്ലെന്ന് ഗവർണർ ആർ.എൻ രവി അറിയിച്ചു . മന്ത്രിയുടെ വകുപ്പുകൾ മാറ്റുന്നതിനുള്ള ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഗവർണർ നിലപാട് സ്വീകരിച്ചത്. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും, എക്സൈസ് വകുപ്പ് മുത്തുസാമിക്കും കൈമാറും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നൽകിയ ശുപാർശ ഗവർണർ മടക്കിയിരുന്നു. ഓർഡിനൻസിലൂടെ വകുപ്പുകൾ മാറ്റാൻ സർക്കാർ ആലോചിക്കുന്നതിനിടെയാണ് ഗവർണർ പുതിയ ശുപാർശ ഭാഗികമായി അംഗീകരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം...

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

0
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല ; ക്യാമ്പിൽ മരുന്നുണ്ടെന്ന്...

0
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി...