സംസ്ഥാനത്ത്​ സെപ്​റ്റംബര്‍ 23ന്​ പെട്രോള്‍ പമ്പുകള്‍ അടച്ചിടുo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്​ സെപ്​റ്റംബര്‍ 23ന്​ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന്​ കോണ്‍ഫെഡറേഷന്‍ ഓഫ്​ കേരള പെട്രോളിയം ഡീലേഴ്​സ്​ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. എച്ച്‌​.പി പമ്പുകള്‍ക്ക്​ കമ്പനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കുക, ഐ.ഒ.സി പ്രീമിയം പെട്രേഡാള്‍ അടിച്ചേല്‍പ്പിക്കുന്നത്​ അവസാനിപ്പിക്കുക, ബി.പി.സി, എച്ച്‌​.പി.സി കമ്പനികള്‍ ലൂബ്രിക്കന്‍റുകള്‍ അടിച്ചേല്‍പ്പിക്കുന്നത്​ അവസാനിപ്പിക്കുക, എച്ച്‌​.പി.സി. ബി.പി.സി. കമ്പനികള്‍ ബാങ്ക്​ അവധി ദിവസങ്ങളില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ സമരം. കമ്പനികള്‍ നിലപാടില്‍ മാറ്റം വരുത്തണമെന്ന്​ നേതാക്കളായ ടോമി തോമസ്​, വി.എസ്​. അബ്​ദുറഹ്​മാന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ആകെ പമ്പുകളില്‍ 35 ശതമാനം വരുന്ന എച്ച്‌​.പി പമ്പുകള്‍ അടച്ചിടേണ്ട സ്ഥിതി വരുന്നു. തീരമേഖലയിലെ ഔട്ട്​ലെറ്റുകളും ഡീസലില്ലാതെ അടച്ചിടേണ്ട സ്ഥിതിയുണ്ട്​. ജൂലൈ അവസാന വാരം മുതല്‍ പെട്രോള്‍, ഡീസല്‍ എന്നിവ ആവശ്യത്തിന്​ കമ്പനി നല്‍കുന്നില്ല. ആഗസ്​റ്റ്​​ 13 മുതല്‍ പ്രതിദിനം 200 ലോഡിന്‍റെ കുറവ്​ വിതരണത്തില്‍ വരുത്തി. ഡീലര്‍മാര്‍ നേരിടുന്ന പ്ര​ശ്നങ്ങള്‍ വിശദീകരിച്ച്‌​ മന്ത്രി ജി.ആര്‍. അനിലിന്​ സംഘടന നിവേദനം നല്‍കിയതായും അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...