കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസ് ; പ്രതികൾക്കെതിരെ പുതിയ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി വിധി പറയാനിരിക്കെയാണ് പോലീസിന്‍റെ നിർണായക നീക്കം. ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പോലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്.

ഇതിന് പുറമേയാണ് ഐപിസി 333 വകുപ്പ് പ്രകാരം കൂടി പോലീസ് ഇപ്പോൾ കേസെടുത്തത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ അടക്കം അഞ്ച് പേരാണ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. ഡിവൈഎഫ്ഐക്കാരായ പ്രതികൾ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും പണത്തിന് വേണ്ടി നിലനിൽക്കുന്നവരല്ലെന്നും ജാമ്യം അനുവദിക്കണമെന്നുംപ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പ്രതികൾ കുറ്റം ചെയ്തുവെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു.

പ്രതികളിൽ നിന്നും പ്രതികളുടെ അഭിഭാഷകരിൽ നിന്നും തന്‍റെ കക്ഷിക്കും തനിക്കും ഭീഷണിയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും വാദിഭാഗം ആവശ്യപ്പെട്ടു. അരുണിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...