തൃശൂര്‍ : പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി കല്പ്പൂര് വീട്ടില്‍ ഹുസൈന് (32) ആണ് മരിച്ചത്. വയനാട്ടില്‍ നിന്നെത്തിയ കുങ്കിയാന ദൗത്യ സംഘത്തിലെ അംഗമാണ് ഹുസൈന്. സെപ്റ്റംബര്‍ 4ന് കള്ളായി പത്തായപാറക്കുസമീപം ഒറ്റയാന്റെആക്രമത്തിലാണ് പരുക്കേറ്റത്. തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു
RECENT NEWS
Advertisment