സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നു ; റിസോർട്ടുകൾക്കെതിരെ നാട്ടുകാർ ; ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വെള്ളത്തൂവലില്‍ റിസോര്‍ട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍. നൂറിലധികം കുടുംബങ്ങള്‍ പരാതിപ്പെട്ടതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന തുടങ്ങി. ഉദ്യോഗസ്ഥര്‍ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. വരൾച്ച കടുത്തതിനാല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന ഇടുക്കിയിലെ പഞ്ചായത്തുകളിൽ ഒന്നാണ് വെള്ളത്തൂവല്‍. ഇതിനിടെയാണ് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ റിസോര്‍ട്ടുകള്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ മാലിന്യങ്ങള്‍ സംഭരിച്ച് രാത്രിയില്‍ തോടിലൂടെ മുതിരപുഴയാറിലേക്ക് ഒഴുക്കിവിടുന്നത്. ആറിന്‍റെ തീരത്ത് ജലനിധിയുടെ അഞ്ച് കുടിവെള്ള പദ്ധതികളാണുള്ളത്.

കുഞ്ചിത്തണ്ണി, മേരിലാന്‍റ്, ഈട്ടിസിറ്റി, വെള്ളത്തൂവല്‍ തുടങ്ങിയ ഇടങ്ങളില്‍ ആയിരത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള ആശ്രയം. ഇതെല്ലാം മലിനമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക താല്‍പര്യത്തോടെ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന പരാതിയും ഇവർക്കുണ്ട്. നൂറിലധികം കുടുംബങ്ങള്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. പഞ്ചായത്തിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും നടത്തി. കുടിവെള്ള സ്രോതസ് മലിനമാക്കിയവർക്ക് എതിരെ നടപടിയെടുക്കുമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന ആരോപണം ഇവര്‍ നിക്ഷേധിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം കടുപ്പിച്ച് അധികൃതർ; ഒറ്റവർഷത്തിനിടെ ലക്ഷ്യമിട്ടത് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ

0
ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമ വിലക്കുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെറ്റ,...

വിമാനത്തിന്റെ നിയന്ത്രണം 4 സെക്കന്റ് നേരത്തേക്ക് പൂർണമായി നഷ്ടമായി; ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന...

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....

കടുത്ത ചൂടും വെയിലും വില്ലനായി; ഉത്തർപ്രദേശിലെ തിരംഗ യാത്രയിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0
ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു....

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...