മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി. സർവകലാശാലയുടെ ഈ വർഷത്തെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദത്തിനാണ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അർഹനായത്. അക്കാദമിക, സാമൂഹ്യ, എക്യൂമെനിക്കൽ, ആദ്ധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മെത്രാപ്പോലീത്തയക്ക് സർവ്വകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലിക്കടുത്ത് സെറാംപൂരിൽ 1818 ൽ സ്ഥാപിതമായ ദൈവശാസ്ത്ര സർവ്വകലാശാലയാണ് സെറാംപൂർ യൂണിവേഴ്‌സിറ്റി. ദൈവശാസ്ത്ര അധ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണിത്.

ഈ വരുന്ന നവംബർ 27 ന് സെറാംപൂർ സർവകലാശാല കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ബിരുദം സമ്മാനിക്കുമെന്ന് കൗൺസിൽ സെക്രട്ടറി ഡോ. ശുബ്റോ ശേഖർ സർക്കാർ അറിയിച്ചു. ഭാരതത്തിലെ ദൈവശാസ്ത്ര അധ്യാപനത്തിൻ്റെ ഈറ്റില്ലമായ സെറാംപൂർ യൂണിവേഴ്സിറ്റിയുടെ ഉന്നതമായ ഈ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഈ ബഹുമതി മലങ്കര മർത്തോമ്മാ സഭയ്ക്കും താനുൾപ്പെടുന്ന സമൂഹത്തിനും ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...