ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്‌ത്‌ സെർജിയോ ഗോർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്‌ത്‌ സെർജിയോ ഗോർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും പുരാതന സംസ്‌കാരമുള്ള രാജ്യവുമാണ് ഇന്ത്യയെന്ന് പ്രശംസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകി. ഇത് യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള അടുത്ത അംബാസഡറും ദക്ഷിണ, മധ്യേഷ്യൻ രാജ്യങ്ങളിലെ പ്രത്യേക പ്രതിനിധിയുമായി സെർജിയോയെ നിയമിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്‌ടരാണ്. ഇത് വലിയൊരു ദൗത്യമാണ്. സെർജിയോ അത് ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നും ഓവൽ ഓഫിസിൽ വെച്ച് ട്രംപ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം യുഎസിന്റെ ഏറ്റവും നിർണായകമായ വിദേശ ബന്ധങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചതിന് അംബാസഡർ സെർജിയോ ഗോർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ഗോർ വ്യക്തമാക്കി. പൊതുസേവനത്തിൽ പതിറ്റാണ്ടുകളുടെ പരിചയസമ്പത്ത് കൈമുതലായുള്ള രാഷ്ട്രീയ തന്ത്രജ്ഞനും നയതന്ത്രജ്ഞനുമായ ഗോറിനെ ഓഗസ്‌റ്റിൽ ട്രംപ് ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും നാമനിർദേശം ചെയ്‌തിരുന്നു. തുടർന്ന് സെപ്റ്റംബറിൽ നടന്ന സെനറ്റ് ഹിയറിംഗിന് ശേഷം അദ്ദേഹത്തിന്റെ നാമനിർദ്ദേശം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...