തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിലെ സ്വർണപ്പാളി കൈമാറിയതിൽ ഗുരുതര ഉദ്യോഗസ്ഥ വീഴ്ചയുണ്ടായത് വ്യക്തമാക്കുന്ന മഹസറിന്റെ പകർപ്പ് പുറത്ത്. 2019 ജൂലൈ 20ന് പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. സെപ്റ്റംബർ 11ന് പാളി പുനഃസ്ഥാപിച്ചപ്പോൾ മഹസറിൽ തൂക്കം രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ട് വട്ടം പാളികൾ കൈമാറിയ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങളെല്ലാം തള്ളി ശബരിമലയിലെ സ്പോണസറായ ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥരിൽ നിന്ന് കൈപറ്റിയത് ചെമ്പ് പാളി തന്നെയെന്ന് ദേവസ്വം വിജിലൻസിന് മൊഴി നൽകി. ശബരിമല വസ്തുക്കൾ പ്രദർശനം നടത്തി പണം സമ്പാദിച്ചിട്ടില്ല.പൂജകൾ നടത്തുക മാത്രമാണ് ചെയ്തതെന്നും മൊഴിയിലുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























