പത്തനംതിട്ട : ട്രഷറിവഴിയുള്ള ഏപ്രില്‍ മാസത്തെ സംസ്ഥാന സര്‍വീസ്, ഫാമിലി പെന്‍ഷന്റെയും ഇതര സംസ്ഥാന പെന്‍ഷന്റെയും വിതരണം നാളെ (2) മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. കോവിഡ് – 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ 2 മുതല്‍ ഏഴു വരെ കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും, പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തിയുമാണ് പെന്‍ഷന്‍ വിതരണം.
ഏപ്രില്‍ ഏഴിനു ശേഷമുള്ള പ്രവര്‍ത്തിദിനങ്ങളിലും പെന്‍ഷന്‍ കൈപ്പറ്റാവുന്നതാണ്. ജില്ലയിലെ 11 ട്രഷറികളിലും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗകര്യപ്രദമായ ഏതു ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റാം. രണ്ടു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളിലെ പെന്‍ഷന്‍ വിതരണ ക്രമീകരണം.
തീയതി , പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ എന്ന ക്രമത്തില്‍-
ഏപ്രില്‍ രണ്ടിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. നാളെ (2) ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ (1) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
ഏപ്രില്‍ മൂന്നിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ (2) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഏപ്രില്‍ മൂന്നിന് ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ മൂന്നില്‍ (3) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
ഏപ്രില്‍ നാലിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ നാലില്‍ (4) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഏപ്രില്‍ നാലിന് ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ (5) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
ഏപ്രില്‍ ആറിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍ (6) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഏഴില്‍ (7) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
ഏപ്രില്‍ ഏഴിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ (8) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഏപ്രില്‍ ഏഴിന് ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്‍പതില്‍ (9) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.