കൊച്ചി: സേവന നികുതിയുമായി ബന്ധപ്പെട്ട് ജി.എസ്.ടി വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ രണ്ടാഴ്ചക്കകം മറുപടി നൽകാൻ നടൻ സിദ്ദീഖിന് ഹൈകോടതിയുടെ നിർദേശം. 2017 മുതൽ 2020 വരെയുള്ള നികുതിയുമായി ബന്ധപ്പെട്ടാണ് ആഗസ്റ്റ് രണ്ടിന് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ, നോട്ടീസ് നൽകാനുണ്ടായ കാലതാമസമടക്കം ചോദ്യം ചെയ്താണ് ഹർജി. കാലതാമസത്തിന്റെ കാര്യത്തിൽ ഉന്നയിച്ച പരാതിയിൽ ആദ്യം ഉത്തരവ് പുറപ്പെടുവിക്കാനും ഒക്ടോബർ നാലിന് ജി.എസ്.ടി വിഭാഗത്തിന് മുന്നിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. നികുതിയടച്ചതിൽ അപാകത ഉണ്ടെങ്കിൽ മൂന്നുവർഷത്തിനുള്ളിൽ നോട്ടീസ് നൽകണം. അതല്ലെങ്കിൽ നികുതി വെട്ടിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം ഉണ്ടായി എന്നതുപോലുള്ള കാരണം ഉണ്ടാകണം. എന്നാൽ, അതൊന്നും വ്യക്തമാക്കാതെയാണ് നോട്ടീസ് എന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഇക്കാര്യമടക്കം ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് ജി.എസ്.ടി വിഭാഗം വാദിച്ചു. ഇത് കണക്കിലെടുത്താണ് നോട്ടീസിന് മറുപടി നൽകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി തീർപ്പാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1