ഉന്നാവോ ബലാത്സംഗക്കേസ് ; കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഉന്നാവോ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശിക്ഷ റദ്ദാക്കണം എന്ന വിധിയിൽ രണ്ട് മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി. കുൽദീപ് സിങിൻ്റെ ശിക്ഷ മരപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2017 ലാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ രാജ്യത്തെ തന്നെ നടുക്കിയ പീഡനം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സിങ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കേസിൽ 2019 ലാണ് കുൽദീപ് സിങ് സെൻഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തുടർന്ന് ബിജെപി ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...