അപകടത്തില്‍ തകര്‍ന്ന സുരക്ഷാ വേലികള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാഹനാപകടത്തില്‍ തകര്‍ന്ന സുരക്ഷാ വേലികള്‍ കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മാമ്മൂട് ഭാഗത്താണ് വാഹനാപകടത്തില്‍ തകര്‍ന്ന ഇരുമ്പ് വേലികള്‍ നടപ്പാതയില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നത്. കാല്‍ നടയാത്രക്കാര്‍ നടന്നുപോകുമ്പോള്‍ ഇതില്‍ തട്ടി വീണ് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാന പാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കോന്നി മാമ്മൂട്. വിവിധ സമയങ്ങളില്‍ നടന്ന അപകടങ്ങളില്‍ ഒടിഞ്ഞുപോയ സുരക്ഷാ വേലികള്‍ ഇവിടെ പലയിടത്തും കിടപ്പുണ്ട്. ഇവയൊന്നും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.

പൈപ്പുകളുടെ കൂര്‍ത്ത ഭാഗങ്ങള്‍ പലതും റോഡിലേക്കും നടപ്പാതകളിലേക്കും നില്‍പ്പുണ്ട്. ഇതും കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. വാഹനങ്ങള്‍ ഇടിച്ചതിനെ തുടര്‍ന്ന് നടപ്പാതകള്‍ക്ക് ഉള്ളിലേക്ക് വളഞ്ഞു നില്‍ക്കുന്ന കമ്പികള്‍ കാല്‍ നടയാത്രയ്ക്ക് തടസമാകുന്നുണ്ട്. മാമ്മൂട് മുതല്‍ ചിറ്റൂര്‍ മുക്ക് വരെയും നടപ്പാതകളില്‍ വേലികള്‍ ഒടിഞ്ഞു കിടക്കുന്നുണ്ട്. ഇത് അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...