മുട്ടിൽ മരംമുറി കേസിൽ മരങ്ങളുടെ കണക്കെടുത്ത് അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

മേപ്പാടി : മുട്ടിൽ മരംമുറി കേസിൽ മരങ്ങളുടെ കണക്കെടുത്ത് അന്വേഷണ സംഘം. വനംവകുപ്പിന് വിട്ടുനൽകിയ മരത്തടികളുടെ വിശദമായ കണക്കാണ് അന്വേഷസംഘം വീണ്ടുമെടുത്തത്. കോടതി നിർദേശപ്രകാരമാണ് വീണ്ടും അന്വേഷണസംഘം കണക്കെടുത്തത്. മരങ്ങൾ വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിൽ ലേല നടപടികളുടെ മുന്നോടിയായാണ് പോലിസ് വനംവകുപ്പിന്റെ സഹകരണത്തോടെ കണക്കെടുത്തത്. അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ കേസുകളിലാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ടേറ്റ് കോടതിയിൽ പോലിസ് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ 41 കേസുകളിലും പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

നേരത്തെ വനം വകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ വയനാട് അഡീഷണൽ ജില്ലാ കോടതി തള്ളിയിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയ കേസിൽ മരങ്ങൾ തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിച്ചാണ് അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. തടികൾ മുറിച്ച് കടത്തിയത് വനഭൂമിയിൽ നിന്നോ റവന്യൂ ഭൂമിയിൽ നിന്നോ ആണെന്ന വനം വകുപ്പിൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിൻ്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയത്. പതിനഞ്ച് കോടിയോളം വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...