കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒന്‍പത് വയസുകാരനും ചികിത്സയില്‍ തുടരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അമീബിക്ക് മസ്തിഷ്‌ക ജ്വരമാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിക്കുന്നത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

തുടര്‍ന്ന് നട്ടെല്ലില്‍ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പിസിആര്‍ ടെസ്റ്റില്‍ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഉറവിടം എവിടെ നിന്ന് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...