സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി ; എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ഹർജി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹ‍ർജയിൽ ആവശ്യപ്പെട്ടിരുന്നു. എസ്.ഐ.ടി സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വ‍ർ‍ണം സ്വമേധയാ കൈമാറിയതാണെന്നും ആറുതവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹ‍ർജിയിലുണ്ട്. എന്നാൽ, കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭാന്ധരിക്ക് ജാമ്യം നൽകരുതെന്നായിരുന്നു എസ് ഐ ടി നിലപാട്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം...

0
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി...

സംസ്ഥാന വഖഫ് ബോർഡിൻ്റെ ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...