ഷുഹൈബ് വധക്കേസ് പ്രതികൾക്ക് തിരിച്ചടി ; കോടതിമാറ്റ ഹര്‍ജി വീണ്ടും തള്ളി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ കോടതി മാറ്റണമെന്ന പ്രതി ഭാഗം ഹർജി വീണ്ടും തള്ളി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിൽ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം. സത്യവാങ്മൂലം സമർപ്പിക്കാത്തതിനെ തുടർന്നായിരുന്നു നേരത്തെ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തള്ളിയത്. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഭാഗം കോടതിമാറ്റമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ 17 പേരുടെയും ജാമ്യം കോടതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യുകയും ചെയ്തത്.

അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വിചാരണയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പ്രതിഭാഗം സ്വീകരിച്ചിരുന്നു. ഒന്നാം സാക്ഷിയെ ആദ്യദിനം വിസ്തരിച്ചെങ്കിൽ പോലും പിന്നീടങ്ങോട്ട് വിചാരണ നടപടികളുമായി ഒരുതരത്തിലും സഹകരിക്കാത്ത സമീപനമായിരുന്നു പ്രതിഭാഗം സ്വീകരിച്ചത്. പിന്നീട് ജഡ്ജി പ്രതികളോട് നേരിട്ട് നിലപാടെന്തെന്ന് ചോദിച്ചപ്പോൾ അഭിഭാഷകർ പറഞ്ഞത് തന്നെയാണ് തങ്ങളുടെയും നിലപാടെന്ന് പറഞ്ഞ് വിചാരണ നടപടികളിൽ നിന്ന് പൂർണമായും മാറിനിൽക്കുകയും കേസിനോട് സഹകരിക്കാതിരിക്കുകയും ആയിരുന്നു പ്രതികളുടെ നിലപാട്. ഇതിനെ തുടർന്നാണ് ഇവരുടെ ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് കോടതി കടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...