സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആയിരുന്നു നിയമനം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈകോടതി വിലക്ക് നിലന്നിനിരുന്നു. ഇത് മറികടന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹർജിക്കാരുടെ വാദം. വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താൽ ചോദ്യം ചെയ്ത ഹർജിയിൽ ഇനിമേൽ സുപ്രീം കോടതി ഉത്തരവുകൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന് കോടതി വിധിച്ചിരുന്നു.

ചീഫ് സെക്രട്ടറി കൂടി കക്ഷിയായ ഈ വിധിന്യായം നിലനിൽക്കുമ്പോൾ ആണു ഇപ്പോൾ സർക്കാർ പുതിയ സ്ഥിരപ്പെടുത്താൽ ഉത്തരവുകൾ ഇറക്കിയതും പുതിയ ഉത്തരവുകൾ ഇറക്കാൻ തയാറെടുക്കുന്നതും കോടതി അലക്ഷ്യം ആണെന്ന് ആരോപിച്ചു ഹർജിക്കാർ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ്‌ മുഹമ്മദ്‌ നിയാസ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ പല തവണ സമയം അനുവദിച്ചു നൽകിയിട്ടും സർക്കാർ വിശദീകരണം കോടതിയിൽ നൽകിയില്ല. ഈ സാഹചര്യത്തിലാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ്‌ മുഹമ്മദ് നിയാസ് ഉത്തരവ് പാസ്സ് ആക്കിയത്. ഹർജിക്കാർക്കായി അഡ്വ എ എൽ നവനീത് കൃഷ്ണൻ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...