സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും. 2.69 കോടി വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. കരട് വോട്ടർ പട്ടികയിൽ നിന്ന് അമ്പത്തിമൂവായിരത്തോളം പോരെ ഒഴിവാക്കി. അതേസമയം അർഹരായവർ ഉൾപ്പെടെ 30 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായെന്നും ഇവർക്ക് അപ്പീൽ നൽകുന്നതിനായി 15 ദിവസം സമയം അനുവദിക്കണമെന്നും സിപിഐ എം പ്രതിനിധി എം വി ജയരാജൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24 ലക്ഷം പേരാണ് പുറത്തായത്.

മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെ 53229 പേർ കൂടി പിന്നാലെ നടന്ന ഹിയറിങ്ങിനു ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. കൂടാതെ കരട് പട്ടികയിൽ നിന്ന് 15,11,292 വോട്ടർമാരുടെ വർദ്ധനവും കൂട്ടിച്ചേർത്താണ് 2,69,53,644 പേരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. 4,24,518 പുതിയ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു. അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക താരതമ്യപ്പെടുത്തിയാൽ 30 ലക്ഷത്തോളം പേർ SIR ന് ശേഷം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി സിപിഎം പ്രതിനിധി എം വി ജയരാജൻ ആരോപിച്ചു. ഇവർക്ക് അപ്പിൽ നൽകുന്നതിനായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം 15 ദിവസം സമയം അനുവദിക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...