കോന്നി മെഡിക്കല്‍ കോളേജ് നാഥനില്ലാ കളരി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ മടങ്ങി പോകുന്നത് ഒന്നുകില്‍ മൃതദേഹമായിട്ടും അല്ലെങ്കില്‍ അംഗഭംഗം സംഭവിച്ചുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ കൈക്ക് ഒടിവ് സംഭവിച്ച് ചികിത്സയ്ക്കെത്തിയ കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ എസ്സ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ചികിത്സാ പിഴവ് മൂലം കൈ വളഞ്ഞ് വികലാംഗനായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തില്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചും സൂപ്രണ്ട് ഓഫീസ് ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിലവിലുള്ളത് തളര്‍വാതം പിടിച്ച ആരോഗ്യവകുപ്പും അതിന് നേതൃത്വം നല്‍കുന്നത് അങ്ങനെയുള്ള മന്ത്രിയുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ നിരന്തരമായി സംഭവിക്കുന്ന ചികിത്സാ പിഴവിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് തന്‍സീറിന്‍റെ ചികിത്സാ പിഴവെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള തന്‍സീറിന്‍റെ തുടര്‍ ചികിത്സക്കുള്ള മുഴുവന്‍ ചിലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കറ്റാനം ഷാജി, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ എസ്. സന്തോഷ് കുമാര്‍, അബ്ദുള്‍കലാം ആസാദ്, കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവിളയില്‍, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എബ്രഹാം വാഴയില്‍, ശ്യാം എസ് കോന്നി, ശ്രീകുമാര്‍ അരുവാപ്പുലം, റോജി എബ്രഹാം, അബ്ദുള്‍ മുത്തലിഫ്, തോമസ് കാലായില്‍, നിഖില്‍ ചെറിയാന്‍, ശാന്തകുമാര്‍ സി.വി, ഷിജു അറപ്പുരയില്‍, ജോയി തോമസ്, സുലേഖ വി നായര്‍, ഐവാന്‍ വകയാര്‍, ബിനു മരുതിമൂട്ടില്‍, കെ.വി. സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...