വഴിവിളക്കിനു വേണ്ടി നടത്തുന്ന സത്യഗ്രഹ സമരം ഏഴു ദിവസം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്ത്‌ ഓഫീസിൽ വഴിവിളക്കിനു വേണ്ടി മെമ്പർമാർ നടത്തുന്ന സത്യഗ്രഹ സമരം ഏഴു ദിവസം പിന്നിട്ടു. ബിജെപി ചിറ്റാർ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശോഭ എസ് നായർ ഇന്നത്തെ സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്തു. വഴി വിളക്കിനായി ഏഴു ദിവസവും സത്യാഗ്രഹവും, വൈകുന്നേരങ്ങളിൽ പഞ്ചായത്തിലെ വെളിച്ചമില്ലാത്ത പ്രദേശങ്ങളിൽ പന്തം കത്തിച്ചു വെളിച്ചം നൽകിയുള്ള പ്രതിഷേധവും തുടരുകയാണ്. നിരവധി അയ്യപ്പ ഭക്തർ മകരവിളക്ക് സമയത്ത് കാൽ നടയായി യാത്ര ചെയ്യുന്ന വഴികളിൽ ഉൾപ്പെടെ വെളിച്ചമില്ലാത്ത അവസ്ഥയാണ്. ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ പി.പ്രവീൺ, പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി നന്ദിനി സുധീർ, സമര സമിതി കൺവീനർ ജി.മനോജ്‌, പഞ്ചായത്ത്‌ അംഗങ്ങൾ ആയ ഷീബ രതീഷ്, സുമ രാജശേഖരൻ, ടി.ആർ രഞ്ജിത്, വിനോദ്, ശ്രീപ്രിയ വിനോദ് എന്നിവരും യോഗത്തിൽ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...