ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സിറിയ ആസ്ഥാനമായ ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ. തൃശൂര്‍, കോഴിക്കോട് സ്വദേശികളായ ഇവരുടെ വീട്ടില്‍  എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു.

സംഘടനയില്‍ ചേരാന്‍ ഖത്തറില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 2013ല്‍ ആണ് സംഭവം. ഇന്നലെ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ കണ്ടെത്തി. ഭീകരവാദ പ്രവര്‍ത്തനത്തിന് പ്രതികള്‍ ധനസമാഹരണം നടത്തിയെന്നും കണ്ടെത്തി.

ഏഴ് ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. മുഹമ്മദ് ഫായിസ്, മുഹമ്മദ് ഇഷ്‌ക് ഷാ, അബ്ദുള്‍ ഹമീസ്, റയീസ് റഹ്മാന്‍, മുഹമ്മദ് ഷഹീന്‍, നബീല്‍ മുഹമ്മദ്, മുഹമ്മദ് അമീന്‍ എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. സിറിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ഭീകരന്‍ സിദ്ദീഖുല്‍ അക്ബറുമായി ഇവര്‍ നിരന്തര ബന്ധം പുലര്‍ത്തിയെന്നും എന്‍ഐഎ കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....