ഇടിമിന്നൽ ; യുപിയിൽ കുട്ടികളടക്കം 7 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തർപ്രദേശിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ ഇടിമിന്നലിൽ കുട്ടികൾ ഉൾപ്പടെ 7 പേർ മരിച്ചു. ബുദൗൺ, ഇറ്റ, റായ്ബറേലി എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരിൽ 2 കുട്ടികളാണ് ഉൾപ്പെടുന്നത്. കൂടാതെ ഇടിമിന്നലേറ്റ് നിരവധി ആളുകൾക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഉഷൈത്ത് ബസാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് യാത്രികരായ ബബ്ലു (30), വർജീത് യാദവ് (32) എന്നിവർ ഇടിമിന്നലേറ്റ് മരണപ്പെട്ടതായി ഡാറ്റാഗഞ്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ധർമേന്ദ്ര കുമാർ സിംഗ് പറഞ്ഞു. കൂടാതെ ഉഷൈത്ത് ടൗണിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസുകാരനും ഇടിമിന്നലേറ്റ് മരിച്ചു.

ദിഹ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗെൻഡലാൽ ഗ്രാമത്തിന് സമീപമുള്ള വയലിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന മോഹിത് പാൽ (14) ഇടിമിന്നലേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. മിൽ ഏരിയ സ്റ്റേഷൻ പരിധിയിലെ പൂർവ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ജമുന പ്രസാദ് (38) മിന്നലേറ്റത്. ഇടിമിന്നലേറ്റ് മരിച്ച ആളുകളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും ധർമേന്ദ്ര കുമാർ സിംഗ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...