ബാഗ് മറന്നുവെച്ചതിന് യുകെജി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം ; ടീച്ചര്‍ക്കെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരന് നേരെ ടീച്ചറിന്റെ ക്രൂരത. സ്‌കൂള്‍ ബാഗ് മറന്നതിന്റെ പേരില്‍ ടീച്ചറിന്റെ കടുത്ത ശിക്ഷയ്ക്കാണ് കുട്ടി വിധേയനായത്. ഒരു ദയയുമില്ലാതെ തല്ലിയതിന് പുറമേ വസ്ത്രവും ഷൂവും ഊരി മാറ്റിയ ശേഷം ടീച്ചര്‍ കുട്ടിയെ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചതായും കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അലിഗഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ വിട്ട് കരഞ്ഞ് കൊണ്ട് കുട്ടി വീട്ടിലേക്ക് വരുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് ക്രൂരത പുറംലോകം അറിഞ്ഞത്. ഇതിന് പിന്നാലെ സ്‌കൂളില്‍ പോയി പ്രതിഷേധിച്ച മാതാപിതാക്കള്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ഖേരേശ്വര് ധാം ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയായ ജെയിംസ് ആണ് ടീച്ചറിന്റെ ക്രൂരത നേരിട്ടത്.

അന്ന് കുട്ടിയുടെ അച്ഛന്‍ നഗരത്തിന് പുറത്തായിരുന്നു. അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ കുട്ടിയുടെ മുത്തച്ഛനാണ് അവനെ സ്‌കൂളില്‍ വിട്ടത്. കുട്ടി സ്‌കൂള്‍ ബാഗ് വീട്ടില്‍ മറ’അവര്‍ അവന്റെ വസ്ത്രങ്ങളും ചെരിപ്പുകളും അഴിച്ചുമാറ്റി, ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചു, കഠിനമായ ക്രൂരതയ്ക്ക് വിധേയമാക്കി.’ – മകന്‍ അനുഭവിച്ച ക്രൂരത ദിലീപ് വിശദീകരിച്ചു. കണ്ണീരോടെ വീട്ടില്‍ തിരിച്ചെത്തിയ കുട്ടി ടീച്ചറിന്റെ ക്രൂരത അമ്മയോട് പറയുകയായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ ഉടന്‍ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും സംഭവം പോലീസില്‍ അറിയിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ലോധ പോലീസ് സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റര്‍മാരെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്ന് ഡിഎസ്പി രഞ്ജന്‍ ശര്‍മ പറഞ്ഞു. രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കും. കുട്ടിക്ക് ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചെന്ന ആരോപണം തെറ്റാണെന്നും സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറാണെന്നും മുഴുവന്‍ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.ന്നുവെച്ചതിന്റെ പേരില്‍ ടീച്ചര്‍ മകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അച്ഛന്‍ ദിലീപ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിന്...

0
പാലക്കാട്: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ്...