ട്രെയിനിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച 65 വയസ്സുകാരന്‍റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ട്രെയിനിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച 65 വയസ്സുകാരന്‍റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ. സിപിആർ നൽകിയാണ് ടി സി കരണ്‍ എന്ന വയോധികന്‍റെ ജീവൻ ടിടിഇ രക്ഷിച്ചത്. ടിക്കറ്റ് ചെക്കറെ ആദരിക്കുമെന്ന് റെയിൽവെ അറിയിച്ചു. പവൻ എക്‌സ്‌പ്രസിൽ ദർഭംഗയിൽ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വയോധികൻ നെഞ്ചുവേദനയെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരൻ ഉടനെ റെയിൽവെ അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ ടിക്കറ്റ് ചെക്കർ സവിന്ദ് കുമാർ കരണിന്‍റെ കോച്ചിലെത്തി.

അതിനിടെ സഹോദരൻ കുടുംബ ഡോക്ടറെ വിളിച്ചു. ഡോക്ടർ സിപിആർ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ടിക്കറ്റ് ചെക്കർ ഒട്ടും താമസിക്കാതെ സിപിആർ നൽകുകയായിരുന്നു. 15 മിനിട്ടോളം ശ്രമിച്ചാണ് 65കാരനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ട്രെയിൻ ഛപ്പാറ സ്റ്റേഷനിൽ എത്താൻ പോകുമ്പോഴാണ് സംഭവം നടന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മെഡിക്കൽ സംഘം എത്തിയ കരണിനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ നില ഇപ്പോൾ തൃപ്തികരമാണ്. സന്ദർഭത്തിനൊത്ത് പ്രതികരിച്ച ടിക്കറ്റ് ചെക്കറെ റെയിൽവെ അഭിനന്ദിച്ചു. അദ്ദേഹത്തെ പാരിതോഷികം നൽകി ആദരിക്കുമെന്ന് റെയിൽവെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...

വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച

0
തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. അയണികുഴിവിള സ്വദേശി ബാബുവിന്റെ...

ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ...

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...