റാന്നിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മതിലില്‍ ഇടിച്ചുകയറി ; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : കെ.എസ്.ആര്‍.ടി.സി ബസ് മതിലില്‍ ഇടിച്ചുകയറി നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മേനാംതോട്ടം പറക്കുളത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവന്‍മല വളയ്ക്കാട്ട് ജോണ്‍ (76),ചേത്തയ്ക്കല്‍ കാക്കനാട്ട് വിജയന്‍പിള്ള (61), ഇടമണ്‍ അരുവിക്കുഴിയില്‍ റെയ്ച്ചല്‍ (48),വെച്ചൂച്ചിറ കുളത്തുങ്കല്‍ സുബിന്‍ (25), വൃന്ദാവനം മുണ്ടപ്പള്ളി ബിന്ദു (39), ജോബിയ(13), ഉതിമൂട് വേങ്ങമൂട്ടില്‍ സണ്ണി വി.ജോര്‍ജ്(52), ജിനോ(21), റാന്നി ചാമക്കാലയില്‍ ജലജ(54), അടൂര്‍ ചരിവുവിള പുത്തന്‍വീട്ടില്‍ കരണ്‍(21),

കണ്ടന്‍പേരൂര്‍ ഉപ്പോലില്‍ മധു(53), കക്കുടിമണ്‍ പതാലിപ്പറമ്പില്‍ പി.എ തോമസ് (73), ഇടമുറി പുള്ളോലില്‍ സജിനി(21) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിരുവല്ലയില്‍ നിന്നും റാന്നിക്കു വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയെ അമിതവേഗതയില്‍ മറികടന്നെത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണം. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...