ലൈംഗികാരോപണം : ബ്രിജ് ഭൂഷൺ സിങിന് ഇടക്കാല ജാമ്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി റോസ് അവന്യൂ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിലാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ സിങിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കനത്ത സുരക്ഷാ അകമ്പടിയോടെയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. സിവില്‍ ഡ്രസില്‍ ഉള്‍പ്പടെ പോലീസുകാരും കോടതിക്ക് പുറത്ത് അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു.

ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ”പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റം ചൂണ്ടിക്കാണിക്കാന്‍” സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. പട്യാല ഹൗസ് കോടതിയുടെ പരിഗണനയിലുള്ള കുട്ടികളുടെ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) റദ്ദാക്കാനും ഡല്‍ഹി പോലീസ് ശുപാര്‍ശ ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...

ശക്തമായ മഴ ; മൂഴിയാർ ഡാമിൽ റെഡ് അലേർട്ട്

0
പത്തനംതിട്ട : മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് : കീർത്തനയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

0
കോഴിക്കോട് : വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം...

പെര്‍മിറ്റില്ലാത്ത റൂട്ടില്‍ ഓടിയ ബസിനെതിരെ പരാതി നല്‍കി ; ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം

0
ഇടുക്കി: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. ഇടുക്കി പാറത്തോട്ടിലാണ് സംഭവം. സെന്റ്...