കൊല്ലം: അരക്കോടിയിലധികം ചെലവഴിച്ചിട്ടും പ്രവര്‍ത്തിക്കാതെ കൊല്ലത്തെ അറവുശാല. കൊല്ലം നഗരസഭയുടെ അറവുശാല നിര്‍മിക്കാനുള്ള പദ്ധതി ഇപ്പോഴും പാതി വഴിയിലാണെന്ന് ചൂണ്ടിക്കാണിച്ചത് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ്. നഗരകാര്യ ഡയറക്ടര്‍ 2010 ലാണ് കൊല്ലം നഗരസഭക്ക് അറവുശാല നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കിയത്. ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അതൊരു സ്വപ്നം മാത്രമാണ്.മൊത്തം ചെലവിന്റെ (77.30 ലക്ഷം രൂപയുടെ) 50 ശതമാനം തുകയായ 38.65 ലക്ഷം രൂപ നഗരസഭക്ക് 2011 ജനുവരി അഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. ഈ തുക 2018-19 വരെ ഉപയോഗിക്കാതെ നഗരസഭയുടെ അക്കൗണ്ടില്‍ കിടന്നു. 2019-20, 2020-21 വര്‍ഷങ്ങളില്‍ അറവുശാലയുടെ നവീകരണം എന്ന പേരില്‍ നഗരസഭ രണ്ടു പദ്ധതികള്‍ തയാറാക്കി. അതില്‍ മരാമത്തു പണികളുടെ ഭാഗമായി 26,30,946 രൂപ ചെലവാക്കുകയും ചെയ്തു.
അറവുശാലയില്‍ ഉണ്ടാകുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി എഫ്‌ലുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു.അരീന ഹൈജീന്‍ സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് കരാര്‍ നല്‍കി. 2019 മാര്‍ച്ചില്‍ ഇ.ടി.പി (പ്ലാന്റ്) സ്ഥാപിച്ചതിനുള്ള 25,21,000 രൂപയുടെ ബില്‍ കരാറുകാര്‍ സമര്‍പ്പിച്ചു. ഈ തുക നല്‍കിയതായി പരിശോധനയില്‍ വ്യക്തമായി. ഇതിനെല്ലാം പുറമെ പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറവുശാല പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായിവരുന്ന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും 1,59,569 രൂപക്ക് വാങ്ങി. ഇത്രയൊക്കെ തുക ചെലവഴിച്ചിട്ടും നാളിതുവരെ പ്രവര്‍ത്തനക്ഷമാക്കിയിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























