ലൈംഗിക വിദ്യാഭ്യാസം അനിവാര്യം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ലൈംഗിക വിദ്യാഭ്യാസ പദ്ധതിയായ പ്രൊജക്റ്റ് എക്‌സിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ജിഎച്ച്എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ക്ക് എല്ലാ വിവരവും എളുപ്പത്തില്‍ ലഭ്യമാണ്. കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും ശരിയായ ലൈംഗിക വിദ്യാഭ്യാസം നേടുന്നത് സഹായിക്കും. അതിക്രമം, ഉപദ്രവം, ബാലപീഡനം എന്നിവ തിരിച്ചറിയാനും മറ്റുള്ളവരോട് പറയാനുമുള്ള ധൈര്യം ലഭിക്കാനും ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കഴിയുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസ വകുപ്പ്, കനല്‍ ഇനോവേഷന്‍സ് എന്നിവ സംയുക്തമായാണ് എക്‌സ് പ്രോജക്ട് നടത്തുന്നത്. ജില്ലയില്‍ 25 സര്‍ക്കാര്‍ സ്‌കൂളില്‍ പ്രോജക്ടിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിക്കും. ഒമ്പത് മുതല്‍ 12- ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത്. കുട്ടികള്‍ക്കുള്ള ലൈംഗിക വിദ്യാഭ്യാസത്തിന്റെ കൈപുസ്തകം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ വി ആശാ മോളില്‍ നിന്നും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. കനല്‍ ഇനോവേഷന്‍സ് ഡയറക്ടര്‍ അഡ്വ. ആന്‍സര്‍ പി ഡി അലക്‌സാണ്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേറ്റ് ഷെല്‍സി പിയൂസ്, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് അഡ്വ. പേരൂര്‍ സുനില്‍, പ്രിന്‍സിപ്പല്‍ ജി സന്തോഷ്, ഹെഡ്മിസ്ട്രസ് എച് ഫെബിന്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...