Tuesday, April 23, 2024 6:54 am

വീട്ടമ്മമാരെയും കോളേജ് വിദ്യാര്‍ത്ഥിനികളെയും ഉപയോഗിച്ച്‌ വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : വീട്ടമ്മമാരേയും കോളേജ് വിദ്യാര്‍ത്ഥിനികളെയും ഉപയോഗിച്ച്‌ വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയില്‍ സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു.

കോളേജ് വിദ്യാര്‍ത്ഥിനികളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് സംഘം വലയിലാക്കിയത്. സംഘത്തിന്റെ അക്രമത്തില്‍ പെട്ട 17 കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച്‌ വേശ്യാവൃത്തി നടത്തിയിരുന്ന സംഘത്തെ കണ്ടെത്തിയത്. ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളാ പോലീസ് പൊളി, സിനിമകളില്‍ കാണുന്നത് ഒന്നുമല്ല ; പോലീസിനെ അഭിനന്ദിച്ച് ജോഷി

0
കൊച്ചി: തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ കേരളാ...

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

0
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. പൗരത്വ നിയമഭേദഗതിയിൽ...

ഇത് ചരിത്രം ; പൊതുവിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും, പരിശീലനം മെയ്...

0
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കന്‍ഡറി...

കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ‘ഇലക്ട്രിക് ലോക്കോ’ : വൈദ്യുതി ലഭ്യമാക്കുമെന്ന് ഉറപ്പ്

0
കൊട്ടാരക്കര : പൂർണമായി വൈദ്യുതീകരിച്ച കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ...