ആറന്മുള സ്വദേശി സൗദിയില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ആറന്മുള സ്വദേശി സൗദിയില്‍ മരണപ്പെട്ടു. പത്തനംതിട്ട ആറന്മുള കുന്‍ഞ്ചിറവേളി ജ്യോതി നിവാസില്‍ ഗിരീഷ് കുമാര്‍ (47) ആണ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ മരിച്ചത്. ചികിത്സക്കായി നാട്ടില്‍ പോകാനൊരുങ്ങിയിരിക്കെ ആണ് മരണം സംഭവിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തേണ്ടതായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരുമാസത്തോളം തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാട്ടില്‍ തുടര്‍ചികിത്സ ചെയ്യുവാനുള്ള ശ്രമത്തിനിടെയാണ് മരണം. 27 വര്‍ഷത്തോളം തായിഫില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം 2017 ലാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയത്. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. യാത്രാരേഖകളും മറ്റു സഹായങ്ങള്‍ക്കും തായിഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിയാണ് നേതൃത്വം നല്‍കിയിരുന്നത്. കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിച്ച്‌ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും മുഹമ്മദ് സാലി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....