തലശേരി: തലശേരി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. കമ്മീഷന് വ്യവസ്ഥയില്‍ പെണ്‍കുട്ടികളെ സമ്പന്നര്‍ക്ക് പരിചയപ്പെടുത്തുന്ന സെക്സ് റാക്കറ്റിലെ ഏജന്റുമാരായ യുവതികളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. യുവതിയായ ഏജന്റിന്റെ കെണിയില്‍ പെട്ട് അതിസമ്പന്നന്റെ ഓഫീസില്‍ ജോലിക്കായി എത്തിയ പതിനെട്ടുകാരിയെ സമ്പന്നന് കടന്നു പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അതിക്രമത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും.
പരാതിക്കില്ലെന്ന് പെണ്‍കുട്ടിയും രക്ഷിതാക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ബോധവത്കരണത്തിലൂടെ പെണ്‍കുട്ടിയെ നിയമ നടപടിക്ക് സജ്ജമാക്കാന്‍ വനിത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പരാതി കൊടുക്കാതിരിക്കുന്ന ഇരകളാണ് ഇത്തരം പീഢനവീരന്മാര്ക്ക് തണലാകുന്നതെന്ന് വനിത സംഘടനാ നേതാക്കള്‍ പറയുന്നു.