പെണ്‍കുട്ടിയെ 15വയസ് മുതല്‍ അഞ്ച് വര്‍ഷത്തോളം ലെെംഗികമായി പീഡിപ്പിച്ചു ; പാസ്റ്റര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നെെ: പെണ്‍കുട്ടിയെ 15വയസ് മുതല്‍ അഞ്ച് വര്‍ഷം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018ല്‍ 15വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലെെംഗികമായി പീഡിപ്പിച്ചതായി കാണിച്ച്‌ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടമ്പൂര്‍ ഓള്‍ വുമണ്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് പാസ്റ്റര്‍‌ക്കെതിരെ പോക്സോ കേസ് രജിസ്റ്റ‌ര്‍ ചെയ്യുകയായിരുന്നു. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീ‌ര്‍വാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലാണ് പ്രതി പാസ്റ്ററായി ജോലി ചെയ്തിരുന്നത്.

താൻ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായതെന്നും ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്നും അടുത്തിടെ വിനോദ് ജോഷ്വ തന്നെ വാട്‌സ്‌ആപ്പില്‍ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മധുരയിലെ ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് വിനോദ് ജോഷ്വയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെ ചുമത്തിയെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും കാരണം മുടങ്ങിയ ജയ്പൂരിലെ നീറ്റ്-പി.ജി പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

0
ജയ്പൂർ : ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ...

വി.സി നിയമന തർക്കം : സിസയും, സജിയും തുടരും ; ഗവർണറും സർക്കാരും ധാരണയിലെത്തി

0
ന്യൂഡൽഹി : വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ...

ജർമനിയിൽ എയർ ഫ്രാൻസ് വിമാനം അടിയന്തരമായി നിലത്തിറക്കി ; പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത്...

0
ഹാംബുർഗ് : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് യാത്രാവിമാനം ജർമനിയിലെ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

0
കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 1080 രൂപ കുറഞ്ഞ് 1,14,960...