വിവാഹമോചിതയായ യുവതിയെ ചെറായി ബീച്ചില്‍ വച്ച് കുത്തിക്കൊന്ന യുവാവിന് ജീവപരന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 ആഗസ്റ്റ് 11 ന് ചെറായി ബീച്ചിൽ വെച്ച് എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുകയായിരുന്ന ശീതൾ പ്രശാന്തുമായി അടുപ്പത്തിലായിരുന്നു. ശീതളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു കൊലപാതകം. സംഭവ ദിവസം ബീച്ചിലെത്തിയ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

തുടർന്ന് പ്രശാന്ത് കത്തി ഉപയോഗിച്ച് ശീതളിനെ ആക്രമിക്കുകയായിരുന്നു. ശീതളിന് പത്തിലേറെ കുത്തേറ്റു. ഓടി രക്ഷപ്പെട്ട ശീതൾ സമീപത്തെ റിസോർട്ടിൽ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. റിസോർട്ട് ജീവനക്കാർ ശീതളിനെ പറവൂരിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവപര്യന്തം ശിക്ഷയെക്കൂടാതെ മൂന്ന് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്. ഇതിൽ രണ്ട് ലക്ഷം രൂപ ശീതളിന്റെ മകന് നൽകാനാണ് ഉത്തരവ്. ഒപ്പം താമസിച്ചിരുന്ന യുവതിയെയും മകനേയും കാപ്പ കേസില്‍പ്പെട്ട് ജയിലിലായിരുന്ന സമയത്ത് ഉപദ്രവിച്ച ആളെ മുന്‍ കാപ്പക്കേസ് പ്രതി കുത്തിക്കൊന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. അടിമാലി കൊരങ്ങാട്ടിയില്‍ വീട്ടില്‍ കയറിയാണ് മധ്യവയസ്‌കനെ കുത്തിക്കൊന്നത്. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജനാണ് കൊല്ലപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാൽപ്പാറയിൽ ആംബുലൻസ് ആക്രമിച്ച് കാട്ടാന ; വാഹനത്തിന്റെ കണ്ണാടി തകർത്തു

0
വാൽപ്പാറ: മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ...

ദലിത് ഉപസംവരണം : ആർഎസ്എസ് നിർദേശമെന്ന് തേജസ്വി

0
ന്യൂഡൽഹി : ദലിത് വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തെച്ചൊല്ലി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാനും (എൽജെപി–റാം...

ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു

0
ഭുവനേശ്വര്‍ : ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ...

തൈക്കൂടം പാലത്തിൽ വാഹനാപകടം ; അപകടത്തിൽപ്പെട്ടത് അരൂരിലേക്ക് മീനുമായി പോയ ലോറി

0
വൈറ്റില: കൊച്ചി വൈറ്റിലയിലെ തൈക്കൂടം പാലത്തിൽ വാഹനാപകടം. മീൻ വണ്ടി മറിഞ്ഞ്...