നെടുമ്പാശേരി : പ്രകൃതി വിരുദ്ധ പീഡനം ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍.
ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജയിംസ് (59) ആണ് നെടുമ്പാശ്ശേരി പോലീസ് പിടിയിലായത്.
ട്യൂഷൻ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതികളെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് പ്രതി പിടിയിലാകുന്നത്.
നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം ബൈജു , എസ്.ഐ. അനീഷ് കെ.ദാസ് , എ.എസ്.എ മാരായ ബിജേഷ് , ബാലചന്ദ്രൻ , അഭിലാഷ് , എസ്.സി.പി ഒ മാരായ റോണി , ജിസ്മോൻ , യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.