കലാമണ്ഡലത്തിൽ വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം ; അധ്യാപകനായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂരിലെ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതിയായ അധ്യാപകൻ കനകകുമാറിനായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. കനകകുമാറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലാണ്. ടവർ ലൊക്കേഷനുകളും ഫോൺ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് സർവകലാശാലയിലെ വിദ്യാർത്ഥികൾ. ദേശമംഗലം സ്വദേശിയായ അധ്യാപകൻ കുട്ടികളോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. മദ്യപിച്ച ശേഷം അധ്യാപകന്‍ ക്ലാസ് മുറിയിലേക്ക് വരികയും വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും വിദ്യാര്‍ത്ഥികൾ പറയുന്നു.

സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു. കേരള കലാമണ്ഡലം കൈമാറിയ പരാതിയിന്മേലാണ് അധ്യാപകനെതിരെ പോക്സോ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
കോട്ടയം: തീക്കോയിൽ ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ...

ഓണക്കാലത്തേക്ക് കോട്ടയം- ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ ആരംഭിക്കും

0
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി കോട്ടയം- ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട്...

രാജ്യത്തെ ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി

0
ഡൽഹി: ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത...

വിദ്യാർഥികളെ ഡൽഹി പോലീസ് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രി...

0
ന്യുഡൽഹി: സമരം ചെയ്ത വിദ്യാർഥികളെ ഡൽഹി പോലീസ് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ...