കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമം : ഇരയായ സ്ത്രീയെ കണ്ടെത്തി ; ഷെൽട്ടർ ഹോമിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട ബസ്റ്റാൻഡിൽ സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷം ആകും തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽ വച്ചാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴഞ്ഞ ദിവസം ഉണ്ടായ സംഭവം കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. കെഎസ്ആർടിസി ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് പോലീസിൻ്റെ നടപടി. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്‌ലി ഷിബുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...