സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് – കുറ്റപത്രം അന്തിമഘട്ടത്തിൽ ; തെളിവുണ്ടെന്ന് അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ കുറ്റപത്രം തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ശാസ്ത്രീയ പരിശോധനാഫലങ്ങൾ കൂടി ലഭ്യമായാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന് പോലീസ് അറിയിച്ചു. ലൈംഗിക അതിക്രമം നടത്തിയെന്ന വകുപ്പ് ചുമത്തി തന്നെയാകും രഞ്ജിത്തിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുക.

ജനുവരി അവസാന വാരം ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ കാരവനുള്ളിൽ വെച്ച് രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവനടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. യുവനടിയിടെ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 31-ന് രാത്രി തൊടുപുഴയിൽ വെച്ചാണ്  രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ രഞ്ജിത്തിനെ രക്ഷപെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുറിഞ്ഞകല്‍ ജംഗ്ഷന് സമീപം അപകടകരമായി കുഴികള്‍

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്‍ ജംഗ്ഷന് സമീപം...

തിരുവല്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രി ടി.സിദ്ധിക്ക് നേരിട്ടെത്തി വിലയിരുത്തി

0
തിരുവല്ല : തിരുവല്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃഷി മന്ത്രി ടി.സിദ്ധിക്ക്...

ബാലരാമപുരത്ത് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം

0
തിരുവനന്തപുരം: ബാലരാമപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം. ഔട്ട്‌ലെറ്റിന്റെ പൂട്ട്...

’ഓപ്പറേഷൻ സൗന്ദര്യ’യിൽ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

0
തിരുവനന്തപുരം: സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ...