പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; ക്വട്ടേഷൻ തലവന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ക്വട്ടേഷൻ തലവനായ പന്നിയങ്കര സ്വദേശി നൈനൂക്കിനെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ച ഇയാളുടെ കൂട്ടാളികളും പിടിയിലായി. ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ 16കാരന് നേരെയാണ് നൈനൂക്ക് ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും ഉപദ്രവിച്ചു.

കുട്ടികൾ പന്നിയങ്കരയിലെത്തി ടൗൺ പോലീസിന് പരാതി നൽകി. ഇതനുസരിച്ച് നൈനൂക്കിന്‍റെ വീട്ടിൽ പോലീസെത്തി. വാതിൽ തുറക്കാതെ ഗ്യാസ് സിലിണ്ടർ തുറന്ന് വിടുകയായിരുന്നു നൈനൂക്ക് ചെയ്തത്. പിന്നീട് സാഹസികമായി പ്രതിയെ പോലീസ് കീഴ്പ്പെടുത്തി. അതിനിടെ സ്ഥലത്തെത്തിയ നൈനൂക്കിന്‍റെ സുഹൃത്തുക്കൾ പോലീസിനെ ആക്രമിച്ചു. വാഹനം അടിച്ച് തകർക്കുകയും ചെയ്തു. ഇവരെയും പോലീസ് പിടികൂടി. നിഷാദ്, സാജർ , ജാസിം എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....

കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 48 കാരി...